KeralaLatest NewsNews

കേരളത്തില്‍ ഡെങ്കി പനി പടരുന്നു,ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ്: വെസ്റ്റ് നൈല്‍ വൈറസും സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഈമാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്. 877 പേര്‍ക്ക് രോഗംസ്ഥിരീകരിച്ചു. മറ്റുള്ളവര്‍ ഫലം കാത്ത് ചികിത്സയിലാണ്.

Read Also: മൂത്രാശയ കാന്‍സര്‍ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങള്‍

ശരാശരി 15 പേര്‍ വീതം ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജുകളിലെത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതോടെ,ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ക്കും ബ്ലഡ് ബാങ്കുകളില്‍ പ്ലേറ്റ്ലെറ്റിനും ക്ഷാമം നേരിട്ട് തുടങ്ങി.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ 8000ത്തിലധികം പനി ബാധിതരാണ് കൊച്ചിയില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 190 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ മാസം മാത്രം മരിച്ചത് 8 പേര്‍. വെള്ളക്കെട്ടുകളും, മാലിന്യങ്ങളുമാണ് പകര്‍ച്ചവ്യാധി പടരാന്‍ കാരണം. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ല ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

വെസ്റ്റ് നൈല്‍ വൈറസും ജില്ലയില്‍ സ്ഥിരീകരിച്ചു. കുമ്പളങ്ങി സ്വദേശിയുടെ മരണ കാരണം വെസ്റ്റ് നൈല്‍ വൈറസ് എന്നാണ് കണ്ടെത്തല്‍. എലിപനി, എച്ച് 1 എന്‍ 1, വൈറല്‍ പനി എന്നിവയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button