KozhikodeLatest NewsKeralaNattuvarthaNews

വടകരയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വടകര എക്സൈസ് റെയിഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര ലിങ്ക് റോഡിനു സമീപത്തുള്ള സിറ്റി ലോഡ്ജിൽ വച്ച് നടത്തിയ പരിശോധനയിൽവടകര മുട്ടുങ്ങൽ ദേശത്ത് കല്ലറക്കൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (35) എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 54 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ സുനിൽ കെ, ഷൈലേഷ് കുമാർ എംഎം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പികെ, വിനീത് എംപി, വിജേഷ് പി, സിനീഷ് കെ, മുസ്‌ബിൻ ഇഎം, ശ്യാംരാജ് എ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബബിത ബി, സീമ പി, ഡ്രൈവർ ശ്രീജിത്ത് കെപി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button