Latest NewsNewsIndia

പശ്ചിമബംഗാളിൽ സംഘർഷം: തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമബംഗാളിൽ സംഘർഷം. ഒരു തൃണമൂൽ പ്രവർത്തകൻ സംഘർഷത്തിൽ കൊല്ലപ്പെട്ടു. കാളിഗഞ്ചിലാണ് ആക്രമണം നടന്നത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മുസ്തഫ ഷെയ്ക്ക് എന്നയാളാണ് മർദനമേറ്റ് മരിച്ചത്. പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നവരാണ് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

Read Also: മണിപ്പൂരും ഉത്തരാഖണ്ഡും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലകളായി മാറുന്നു: ചെറുക്കണമെന്ന് മുഹമ്മദ് റിയാസ്

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ വിവിധയിടങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ ഇന്നലെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. സിപിഎം, ഇന്ത്യൻ സെക്യുലർ ഫോഴ്‌സ്, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഭംഗർ, ചോപ്ര, നോർത്ത് ദിനജ് പൂർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Read Also: ഓഫർ വിലയിൽ ഗാലക്സി എം14 5ജി വാങ്ങാം, വമ്പിച്ച ഡിസ്കൗണ്ടുമായി ആമസോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button