അഹമ്മദാബാദ്: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് കിരീടങ്ങൾ കാണിക്കയായി സമർപ്പിക്കുമെന്ന അറിയിപ്പുമായി ജഗന്നാഥ ക്ഷേത്രം അധികൃതർ. ക്ഷേത്രത്തിന്റെ ട്രസ്റ്റി മഹേന്ദ്ര ഝായാണ് ഇക്കാര്യം അറിയിച്ചത്.
രാമക്ഷേത്രത്തിനായി മൂന്ന് കിരീടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇവ ഉടൻ അയോദ്ധ്യയിലേക്ക് അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കിരീടങ്ങൾ ക്ഷേത്രാഭരണങ്ങളുടെ ഭാഗമാണോ അതോ സമ്മാനമായി അയക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, 146-ാമത് രഥയാത്ര ജൂൺ 20 ന് നടക്കും. മൂന്ന് രഥങ്ങൾ, എട്ട് ആനകൾ, 101 ഫ്‌ളോാട്ടുകൾ, 30 അഖാഡ, 18 ഭജൻ ഗ്രൂപ്പുകൾ, മൂന്ന് സംഗീത ബാൻഡുകൾ എന്നിവ രഥയാത്രയുടെ ഭാഗമാകും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഹിന്ദ് ആചാരം നടത്തുന്ന രണ്ടാമത്തെ രഥയാത്രയായിരിക്കുമിത്. രഥയാത്രയുടെ ദിവസം രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മംഗള ആരതിയും നടത്തും.
Post Your Comments