MalappuramLatest NewsKeralaNattuvarthaNews

കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഐക്കരപടി പൂച്ചാലിലെ മണ്ണാറക്കൽ മുഹമ്മദ് ഷാഫി, ജംഷീന ദമ്പതികളുടെ ഏക മകൻ മുഹമ്മദ്‌ അഷ്മിൽ(13) ആണ് മരിച്ചത്

ഐക്കരപ്പടി: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഐക്കരപടി പൂച്ചാലിലെ മണ്ണാറക്കൽ മുഹമ്മദ് ഷാഫി, ജംഷീന ദമ്പതികളുടെ ഏക മകൻ മുഹമ്മദ്‌ അഷ്മിൽ(13) ആണ് മരിച്ചത്.

Read Also : കൊളളയടിക്കുമെന്ന് ഭീഷണി മുഴക്കി ബാങ്കിൽ യുവാവിന്റെ പരാക്രമം: ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു, അറസ്റ്റ്

പെരിയമ്പലം ചേലാട്ട് കുളത്തിലാണ് അപകടം നടന്നത്. പുത്തൂപാടത്തെ മാതൃ വീട്ടിലെത്തിയ കുട്ടി കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ‘കതകിന്റെ സൈഡിലായി ഒരു കുറിപ്പിൽ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു’: അജ്‌ഞാതനായ സുഹൃത്തിനെ കുറിച്ച് ചിന്താ ജെറോം

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈദ്യരങ്ങാടി രാമനാട്ടുകര ഹയർ സെക്കൻഡണറി സകൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്മിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button