PalakkadLatest NewsKeralaNattuvarthaNews

വീട്ടമ്മയ്ക്കെതിരെ അതിക്രമം : പ്രതിക്ക് ഒന്നര വർഷം തടവും പിഴയും

തോട്ടര പറമ്പോട്ട്കുന്ന് മുതീയിറക്കത്ത് റഷീദിനെയാണ് കോടതി ശിക്ഷിച്ചത്

പാലക്കാട്: വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തോട്ടര പറമ്പോട്ട്കുന്ന് മുതീയിറക്കത്ത് റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. മണ്ണാർക്കാട് കരിമ്പുഴ തോട്ടരയിൽ നടന്ന സംഭവത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. മണ്ണാർക്കാട് പട്ടികജാതി – പട്ടിക വർഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

Read Also : പല്ല് തേക്കുമ്പോള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതിന് മുമ്പ് ബ്രഷ് നനയ്ക്കാറുണ്ടോ? ഇതറിയണം

2017 ജൂലായ് 14-ന് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം. പട്ടികജാതി വിഭാഗത്തിൽ പെട്ട പരാതിക്കാരി, വീട്ടിൽ കിണറിനു സമീപം പാത്രം കഴുകുന്നതിനിടെയാണ് സംഭവം. പ്രതി റഷീദ് പരാതിക്കാരി പട്ടികജാതിക്കാരിയാണ് എന്ന് അറിഞ്ഞുകൊണ്ട് കടന്ന് പിടിച്ചുവെന്നാണ് കേസ്. സ്ത്രീകൾക്ക് നേരെയുള്ള ക്രിമനൽ ബലപ്രയോഗം (ഐപിസി 354) വകുപ്പ് അനുസരിച്ച് ഒരു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടികജാതിക്കാർക്ക് എതിരെയുള്ള അതിക്രമം തടയൽ നിയമം അനുസരിച്ച് ആറ് മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ വിധിന്യായം പ്രസ്താവിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി ഒരു വർഷം ജയിലിൽ കഴിഞ്ഞാൽ മതി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി ജയൻ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button