ഇന്ത്യയില്‍ ഏറ്റവും അധികം മാംസാഹാരം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കായികാധ്വാനത്തില്‍ ഏര്‍പ്പെടുന്ന മലയാളികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി കാണാം.
ഒപ്പം കൊഴുപ്പേറിയ ഭക്ഷണപദാര്‍ത്ഥങ്ങളായ ഫാസ്റ്റ് ഫുഡും എണ്ണയില്‍ വറുത്തതുമായ മറ്റിനങ്ങളും വാരിവലിച്ചു കഴിക്കുകയും ചെയ്യുന്നു. സ്വന്തം പറമ്പില്‍ കൃഷി ചെയ്ത് വിഷം പുരളാത്ത പച്ചക്കറികള്‍ കഴിച്ച് ജീവിച്ച മലയാളികള്‍ മാറിയ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് ആഹാരവും റെഡിമെയ്ഡ് ആയി ശീലിച്ചു തുടങ്ങിയിരിക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് ആഹാരത്തിന് മുഖ്യ പങ്കുണ്ടെന്നത് പലപ്പോഴും മനഃപൂര്‍വ്വം തന്നെ മറക്കുന്നു.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് സോയാബീന്‍, ഓട്‌സ്, നാരുകള്‍ അടങ്ങിയവ, ഒലിവ് ഓയില്‍, പഴങ്ങളും പച്ചക്കറികളും, മത്സ്യം, വെളുത്തുള്ളി, മീനെണ്ണ, വെളുത്തുള്ളി, ഗ്രീന്‍ ടീ, മഞ്ഞള്‍ എന്നിവ.
Read Also : അഞ്ച് മക്കളേയും കൂട്ടി വീടുവിട്ടിറങ്ങിയ യുവതി ഇനി തിരിച്ച് ബന്ധുവീട്ടിലേയ്ക്ക് പോകില്ലെന്ന് വെളിപ്പെടുത്തല്‍
പച്ചക്കറികളിലും പഴങ്ങളിലും കൊളസ്‌ട്രോള്‍ ഒട്ടും തന്നെയില്ല. മാത്രമല്ല, ധാരാളം ആന്റീഓക്‌സിഡന്റുകളും നാരുകളും ഉണ്ട്. കുത്തരി, തവിട് കളയാത്ത മറ്റ് ധാന്യങ്ങള്‍, ആപ്പിള്‍, ബീന്‍സ്, നാരങ്ങ, ബാര്‍ലി തുടങ്ങിവയിലും ധാരാളം നാര് അടങ്ങിയിരിക്കുന്നു.
അലിയുന്ന നാരുകളാണ് ഇവയില്‍ ഉള്ളത്. അതാണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത്. ഫാസ്റ്റ് ഫുഡില്‍ വളരെയധികം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നു. ആഹാര സാധനങ്ങള്‍ വറക്കുകയും പൊരിക്കുകയും ചെയ്യുന്നത് ഉയര്‍ന്ന ഊഷ്മാവിലാണ്. അങ്ങനെ ചെയ്യുക വഴി അവയ്ക്ക് ഓക്‌സീകരണം സംഭവിക്കുന്നു.
അപകടകാരികളായ ഓക്‌സിജന്‍ ഫ്രീറാഡിക്കല്‍സും ട്രാന്‍സ്ഫാറ്റി ആസിഡുകളും ഉണ്ടാകുന്നു. ട്രാന്‍സ് കൊഴുപ്പുകള്‍ ടോട്ടല്‍ കൊളസ്‌ട്രോളിന്റെയും ചീത്ത കൊളസ്‌ട്രോളിന്റെയും അളവ് കൂട്ടുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
Post Your Comments