Life Style

ഫ്രിഡ്ജില്‍ വെച്ച വെള്ളം കുടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്താനും, നിര്‍ജലീകരണം ഒഴിവാക്കാനുമായി ആവശ്യത്തിന് വെള്ളം കുടിക്കണം എന്നത് അത്യന്താപേക്ഷിതമാണ്. എങ്കിലും, ഒരു വ്യക്തി കുടിക്കേണ്ടുന്ന വെള്ളത്തിന്റെ ഊഷ്മാവിനെ കുറിച്ച് വിദഗ്ധര്‍ക്കിടയിലും തര്‍ക്കങ്ങളുണ്ട്. ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച വെള്ളം കുടിക്കുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ചും വാദ പ്രതിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Read Also; കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണം: ഇരയായത് ക്രിസ്ത്യന്‍ യുവതി, ഹൈക്കോടതിയെ സമീപിച്ച് പിതാവ്

ചൂടുകാലത്ത് തണുത്ത വെള്ളം അല്പം കുടിക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണെങ്കിലും, അത് ഒഴിവാക്കേണ്ട ചില സാഹചര്യങ്ങളും ഉണ്ടെന്നാണ് ഒരു വാദം. തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് അപകടമാണോ എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

തണുത്ത വെള്ളം കുടിക്കുന്നത് പലപ്പോഴും ഊര്‍ജ്ജവും സംതൃപ്തിയും തരുന്ന ഒരു അനുഭവമാണ്. പ്രത്യേകിച്ച്, പൊള്ളിക്കുന്ന ചൂടുകാലത്തും, കഠിനമായ ശാരീരിക അധ്വാനം കഴിഞ്ഞ് ഇരിക്കുമ്പോഴുമെല്ലാം. തണുത്ത വെള്ളം കുടിക്കുമ്പോള്‍ ഉള്ളിലേക്ക് അരിച്ചു കയറുന്ന തണുപ്പ് ശരീരോഷ്മാവ് താഴ്ത്താനും സഹായിക്കും. മാത്രമല്ല, സാധാരണ ഊഷ്മാവിലുള്ള വെള്ളത്തേക്കാള്‍ ഏറെ വേഗത്തില്‍ ദാഹം ശമിപ്പിക്കാനും തണുത്ത വെള്ളത്തിന് കഴിയും. ചില വ്യക്തികള്‍ക്ക് തണുത്ത വെള്ളത്തിന്റെ സ്വാദാണ് ഇഷ്ടം. അതുകൊണ്ടു തന്നെ, തണുത്ത വെള്ളം കുടിക്കുമ്പോള്‍ അവര്‍ക്ക് ദിവസം മുഴുവന്‍ ആവശ്യമായ അത്രയും വെള്ളം എളുപ്പത്തില്‍ കുടിക്കാന്‍ കഴിയുകയും ചെയ്യും.

എങ്കിലും, ഫ്രിഡ്ജില്‍ നിന്നും എടുത്ത തണുത്ത വെള്ളം കുടിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിരിക്കേണ്ട ചില സുരക്ഷാ കരുതലുകളുണ്ട്. കൊടും തണുപ്പുള്ള വെള്ളം കുടിക്കുന്നത് രക്തക്കുഴലുകളെ ചുരുക്കും എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. അങ്ങനെ സംഭവിച്ചാല്‍, അത് ദഹന വ്യവസ്ഥയേയും പോഷകാഹാരങ്ങള്‍ വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവിനെയും സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. തണുത്ത വെള്ളം നിശ്ചിത അളവില്‍ കുടിക്കുന്നത് മിക്ക ആളുടെയും കാര്യത്തില്‍ സാധാരണ ഗതിയില്‍ സുരക്ഷിതമാണ്. അതു പ്രത്യേകിച്ച് അപകടം ഒന്നും ഉണ്ടാക്കില്ല.

തണുത്ത വെള്ളം ദഹന വ്യവസ്ഥയ്ക്കു മേല്‍ ചെലുത്തുന്ന സ്വാധീനമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും ഭക്ഷണത്തെ വിഘടിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുമെന്നും ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍, ഈ വിശ്വാസത്തിന് കാര്യമായ ശാസ്ത്രീയ അടിത്തറയില്ല. ഇക്കാര്യത്തില്‍ പരിമിതമായ തെളിവുകളേ ശാസ്ത്രം നല്‍കുന്നുള്ളൂ. തണുത്ത വെള്ളം ദഹന വ്യവസ്ഥയില്‍ ചെലുത്തുന്ന മാറ്റം പലര്‍ക്കും പല തരത്തിലാണ് അനുഭവപ്പെടുക. എന്നാല്‍, ആയുര്‍വേദം പറയുന്നതനുസരിച്ച്, തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തിന് തടസ്സമുണ്ടാക്കും.

മാത്രമല്ല, പല്ലു പുളിപ്പ് ഉള്ളവര്‍ക്ക് തണുന്ന വെള്ളം കുടിക്കുമ്പോള്‍ വേദനയോ മറ്റു ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടേക്കാം. പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവര്‍ തണുത്ത വെള്ളം ഒഴിവാക്കി, പകരം ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നതായിരിക്കും നല്ലത്. അങ്ങനെ ചെയ്താല്‍ മറ്റ് അസ്വസ്ഥതകള്‍ ഒഴിവാക്കാം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button