PathanamthittaNattuvarthaLatest NewsKeralaNews

വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ഴു​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ൽ: സമീപത്ത് ക​റി​ക്ക​ത്തി ക​ണ്ടെ​ത്തി

മേ​പ്രാ​ൽ വ​ള​ഞ്ചേ​രി​ൽ വീ​ട്ടി​ൽ സി.​വി. പ​ത്രോ​സി​നെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്

തി​രു​വ​ല്ല: മേ​പ്രാ​ലി​ൽ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ഴു​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​പ്രാ​ൽ വ​ള​ഞ്ചേ​രി​ൽ വീ​ട്ടി​ൽ സി.​വി. പ​ത്രോ​സി​നെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാ​വി​ലെ 6.30ഓ​ടെ കാ​ര​യ്ക്ക​ൽ-​മേ​പ്രാ​ൽ റോ​ഡി​ലെ ഷാ​പ്പ് പ​ടി​ക്ക് സ​മീ​പം ആണ് വയോധികനെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു നി​ന്നു ക​റി​ക്ക​ത്തി ക​ണ്ടെ​ടു​ത്തു.

Read Also : തെരുവുനായ്ക്കൂട്ടത്തിന്റെ​ ആക്രമണം: ഗൃ​ഹ​നാ​ഥ​നെ​യും ആ​ട്ടി​ൻ​കു​ട്ടി​യെ​യും ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു

തി​രു​വ​ല്ല ഡി​വൈ​എ​സ്പി അ​ർ​ഷാ​ദ് അ​ട​ക്ക​മു​ള്ള പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ സം​ഭ​വം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​കൂ​വെ​ന്നു സി​ഐ ബി.​കെ. സു​ൽ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

സം​സ്കാ​രം പി​ന്നീ​ട് നടക്കും. ഭാ​ര്യ: പ​രേ​ത​യാ​യ വി​ജ​യ​മ്മ. മ​ക്ക​ൾ: അ​നി​ൽ, അ​നി​ത, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: ബി​ജി, ജോ​ൺ​സ​ൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button