Latest NewsIndiaNews

എൻഫോഴ്‌സ്‌മെന്റ് കേസ്: മന്ത്രി സെന്തിൽ ബാലാജിയെ ചുമതലകളിൽ നിന്നൊഴിവാക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ

ചെന്നൈ: എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാടി മന്ത്രി സെന്തിൽ ബാലാജിയെ ചുമതലകളിൽ നിന്നൊഴിവാക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. മന്ത്രിയെ വകുപ്പില്ലാ മന്ത്രി ആക്കാനാണ് തമിഴ്‌നാട് സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.

Read Also: എന്റെ ലിപ്സ്റ്റിക് പുരുഷന്മാരെ ചൊടിപ്പിച്ചു എന്നതില്‍ എനിക്ക് പ്രശ്‌നമില്ല, ശക്തി സ്‌കീമിന് കൂടുതല്‍ പബ്ലിസിറ്റി കിട്ടി

ബാലാജിയുടെ വകുപ്പ് മന്ത്രിമാരായ തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി വീതം വെക്കും. തങ്കം തേനരാശിന് ഇലക്ട്രിസിറ്റിയും മുത്തുസ്വാമിക്ക് എക്‌സൈസിന്റേയും അധിക ചുമതല നൽകുമെന്നാണ് വിവരം.

2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബാലാജിയുടെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയത്.

ഇന്നലെ രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും സഹോദരന്റെ വീട്ടിലും അടക്കം 12 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

Read Also: രാജ്യത്തെ ഏറ്റവും മികച്ച പാല്‍ മില്‍മയുടേത് തന്നെ, നന്ദിനിക്ക് ഗുണനിലവാരം വളരെ കുറവ്: മന്ത്രി ചിഞ്ചുറാണി

shortlink

Related Articles

Post Your Comments

Related Articles


Back to top button