KeralaIndiaNews

എന്റെ ലിപ്സ്റ്റിക് പുരുഷന്മാരെ ചൊടിപ്പിച്ചു എന്നതില്‍ എനിക്ക് പ്രശ്‌നമില്ല, ശക്തി സ്‌കീമിന് കൂടുതല്‍ പബ്ലിസിറ്റി കിട്ടി

ലിപ്സ്റ്റിക് വാങ്ങാന്‍ കാശുള്ള താങ്കള്‍ക്ക് ബസ് ടിക്കറ്റ് എടുക്കാന്‍ കാശില്ലേ എന്ന് ട്രോള്‍, എന്റെ ലിപ്സ്റ്റിക് പുരുഷന്മാരെ ചൊടിപ്പിച്ചു എന്നതില്‍ എനിക്ക് പ്രശ്‌നമില്ല, ഇതിലൂടെ ശക്തി സ്‌കീമിന് കൂടുതല്‍ പബ്ലിസിറ്റി കിട്ടി: കോണ്‍ഗ്രസ് നേതാവ് ലാവണ്യ

ബെംഗളൂരു: കര്‍ണാടകയില്‍ ‘ ശക്തി സ്‌കീം ‘ വഴി സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതോടെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവായ ലാവണ്യ ബല്ലാല്‍ ജെയ്ന്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെട്ടത്.

Read Also: വ​ധ​ശ്ര​മ കേ​സി​ൽ ഒ​ളി​വിലായിരുന്ന പ്രതി പിടിയിൽ

സീറോ ഫെയര്‍ ടിക്കറ്റ്’ എന്ന് കുറിച്ചുകൊണ്ട് ടിക്കറ്റ് പിടിച്ച് ബസിലിരിക്കുന്ന ചിത്രമാണ് ലാവണ്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ലിപ്സ്റ്റിക് വാങ്ങാന്‍ കാശുള്ള താങ്കള്‍ക്ക് ബസ് ടിക്കറ്റ് എടുക്കാന്‍ കാശില്ലേ എന്ന് ചോദിച്ചാണ് ലാവണ്യക്കെതിരെ കമന്റുകള്‍ വന്നത്. എന്നാല്‍ ട്രോളുകള്‍ക്ക് ലാവണ്യ നല്‍കിയ മറുപടിയാണ് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചത്.

‘എന്റെ ലിപ്സ്റ്റിക് പുരുഷന്മാരെ ചൊടിപ്പിച്ചു എന്നതില്‍ എനിക്ക് പ്രശിനമില്ല. ഇതിലൂടെ ശക്തി സ്‌കീമിന് കൂടുതല്‍ പബ്ലിസിറ്റി കിട്ടി. സ്ത്രീയായിരിക്കുന്നതും നല്ല വസ്ത്രവും മേക്കപ്പും ധരിക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു.’ എന്നാണ് ലാവണ്യ ബല്ലാല്‍ മറുപടി എഴുതിയത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button