UAELatest NewsNewsInternationalGulf

വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണം: പ്രവാസികൾക്ക് മുന്നറിയിപ്പ്

മസ്‌കത്ത്: അന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി മസ്‌കത്ത് മുനിസിപ്പാലിറ്റി. ചൂടു കൂടുന്ന സാഹചര്യങ്ങളിൽ അതിൽ നിന്ന് രക്ഷപ്പെടാനായി പാമ്പുകൾ താരതമ്യേന തണുത്ത സ്ഥലങ്ങൾ തേടും. അതുകൊണ്ടുതന്നെ ജനവാസ മേഖലകളിൽ അവ എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് അധികൃതർ അറിയിച്ചത്.

Read Also: തന്നെക്കാൾ മുതിർന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അകാല വാർദ്ധക്യമോ അതോ ഗുണമോ?

ജനവാസ മേഖലകളിൽ നിന്ന് പാമ്പുകളെ അകറ്റാൻ ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇതിനായി പ്രത്യേക സ്‌നേക് റിപ്പലന്റുകളും ഗ്ലൂ ട്രാപ്പുകളും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു. പാമ്പുകളുടെ ഭീഷണി ഇല്ലാതാക്കാൻ പ്രത്യേക നടപടികളും സ്വീകരിക്കുന്നുണ്ട്. പാമ്പുകളെ കണ്ടാൽ അവയിൽ നിന്ന് അകലം പാലിക്കുകയും കുട്ടികളും വളർത്തുമൃഗങ്ങളും അവയിൽ നിന്ന് അകലെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നാണ് നിർദ്ദേശം.

പൊതുജനങ്ങൾ പാമ്പുകളെ കണ്ടാൽ മുനിസിപ്പാലിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 1111 ൽ വിളിച്ച് അറിയിക്കണം. പാമ്പുകളുടെ കടിയേറ്റാൽ പരിഭ്രമിക്കാതെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കണം. കടിയേറ്റ മുറിവിൽ മർദം പ്രയോഗിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: പശുവിനെ ബലാത്സംഗം ചെയ്തു: വസ്ത്രം ഉപേക്ഷിച്ച്‌ ഓടി രക്ഷപെടാൻ ശ്രമിച്ചു, യുവാവിന്റെ തല മൊട്ടയടിച്ച്‌ പോലീസിന് കൈമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button