ഒരു മാസം നീണ്ട വംശീയ കലാപത്തിനൊടുവിൽ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനിടെ വീണ്ടും വെടിവെയ്പ്പ്. അപ്രതീക്ഷിത സംഘർഷത്തെ തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഇത്തവണ 9 പേരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കേന്ദ്രസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഐകിജാങ് ഗ്രാമത്തിലാണ് വെടിവെയ്പ്പ് നടന്നത്.
ഒരു സ്ത്രീ അടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ, സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും, പരിക്കേറ്റവരുടെ നില ഗുരുതരവുമാണ്. ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സായുധരായ സംഘമാണ് ഇത്തവണ നടന്ന വെടിവെയ്പ്പിന് പിന്നിലെന്ന് ഇംഫാൽ ഈസ്റ്റ് സൂപ്രണ്ട് ഓഫ് പോലീസ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി പരിശ്രമങ്ങൾ നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ ഇളവ് നൽകിയിരുന്നെങ്കിലും, പുതിയ സംഭവ വികാസങ്ങളെ തുടർന്ന് കർഫ്യൂ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. രാവിലെ 5 മണി മുതൽ രാത്രി 9 വരെയാണ് കർഫ്യൂ.
Post Your Comments