ThrissurLatest NewsKeralaNattuvarthaNews

മണ്ണിടിഞ്ഞ് ആൾമറയില്ലാത്ത കിണറ്റിൽ വീണ് വയോധികൻ മരിച്ചു

ചേർപ്പ് പാണ്ടിയാടത്തു വീട്ടിൽ പ്രതാപൻ (64) ആണ് മരിച്ചത്

തൃശൂർ: സ്വന്തം വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ വയോധികൻ മരിച്ചു. ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യയെ രക്ഷപെടുത്തി. ചേർപ്പ് പാണ്ടിയാടത്തു വീട്ടിൽ പ്രതാപൻ (64) ആണ് മരിച്ചത്. ഭാര്യ വൽസല(55)യെ രക്ഷിച്ചു.

Read Also : പണം ചോദിച്ചിട്ട് കൊടുക്കാത്തതിൽ വിരോധം,ലോ​ട്ട​റിവി​ല്പ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്നു:ര​ണ്ടുപേ​ര്‍ പിടിയിൽ

ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വത്സലയും കിണറ്റിൽ വീണത്. വത്സല ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആഴമുള്ള കിണറായതിനാൽ മൂന്നു മണിക്കൂറിലേറെ പരിശ്രമിച്ചാണ് പ്രതാപന്റെ മൃതദേഹം പുറത്തെടുത്തത്.

Read Also : ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിൽ ഇനി പേടിക്കേണ്ട! ഇടപാടുകൾ അതിവേഗം നടത്താൻ പുതിയ സംവിധാനവുമായി ഈ പൊതുമേഖലാ ബാങ്ക്

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button