പാലക്കാട്: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നെന്മാറ അളുവശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്‍റെ ഭാര്യ രമ്യ(36) ആണ് മരിച്ചത്.
Read Also : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ഒത്താശ: കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയില്‍
മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ എലവഞ്ചേരി കരിങ്കുളത്ത് വച്ചായിരുന്നു അപകടം. മണികണ്ഠനും ഭാര്യയും നെന്മാറ ഭാഗത്ത് നിന്ന് കൊല്ലങ്കോടു ഭാഗത്തേക്ക് പോകുകയായിരുന്നു. കരിങ്കുളത്ത് വച്ച് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് മണികണ്ഠൻ റോഡരികിലേക്കും ഭാര്യ രമ്യ റോഡിലേക്കും വീഴുകയായിരുന്നു.
വീഴ്ചയിൽ പിന്നാലെ വന്ന ടിപ്പറിന്‍റെ പിൻഭാഗത്തെ ടയർ രമ്യയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. നാട്ടുകാർ രമ്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments