AlappuzhaLatest NewsKeralaNattuvarthaNews

‘പ്രായപരിധി പറഞ്ഞ് കമ്മിറ്റിയില്‍ നിന്ന് മാറ്റാനേ കഴിയൂ, പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രായപരിധിയില്ല’

ആലപ്പുഴ: പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നതിലെ പ്രായപരിധിയുള്ളൂവെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ലെന്നും ജി സുധാകരന്‍. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയുണ്ടെന്ന് ആലപ്പുഴയിലെ ചിലര്‍ ചിന്തിക്കുന്നുണ്ടെന്നും അവര്‍ സൂക്ഷിച്ചാല്‍ കൊള്ളാമെന്നും സുധാകരന്‍ വ്യക്തമാക്കി. ഹരിപ്പാട് നടന്ന സിബിസി വാര്യര്‍ അനുസ്മരണ സമ്മേളനത്തിലായിരുന്നു ജി സുധാകരന്‍റെ പരാമർശം.

സുധാകരന്‍റെ വാക്കുകൾ ഇങ്ങനെ;

‘ആലപ്പുഴയുടെ ചരിത്രം ആര്‍ക്കും തിരശ്ശീല കൊണ്ട് മൂടിവെക്കാന്‍ കഴിയില്ല. ആലപ്പുഴ പോലെ ത്യാഗംചെയ്ത മറ്റൊരു ജില്ലയില്ല. സ്വന്തം കാര്യംനോക്കാതെ ജനങ്ങള്‍ക്കും പ്രസ്ഥാനത്തിനും വേണ്ടി ഇറങ്ങി പുറപ്പെട്ടവരുടെ നാടാണിത്. ആ ചരിത്രത്തിന്റെ ദീപശിഖ ഓരോരോ കാലത്ത് ഉയര്‍ത്തിപ്പിടിച്ച് മുന്നേറുന്നവരാണ് നാം ഓരോരുത്തരും. സ്ഥാനം വെറുതെ കിട്ടുന്നതല്ല, പ്രവര്‍ത്തിക്കണം. പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ ചോദ്യം ചെയ്യണം.

ആസാമില്‍ ബിജെപി വനിതാ നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊന്ന് റോഡരികില്‍ തള്ളിയത് രാഷ്ട്രീയ വൈരാഗ്യമെന്ന് ആരോപണം

പ്രവര്‍ത്തിച്ച പലര്‍ക്കും സ്ഥാനം കിട്ടിയിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. സ്ഥാനം വരികയും പോകുകയും ചെയ്യും. സ്ഥിരമായിട്ട് നില്‍ക്കുന്നതല്ല. പ്രായപരിധി പറഞ്ഞ് കമ്മിറ്റിയില്‍ നിന്ന് മാറ്റാനേ കഴിയൂ. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് എന്ത് പ്രായപരിധി. അതിന് പ്രായപരിധിയൊന്നുമില്ല. പ്രായപരിധിയുണ്ടെന്ന് ചിന്തിക്കുന്ന ചിലര്‍ ആലപ്പുഴയില്‍ കുറച്ചുപേരുണ്ട്. സൂക്ഷിച്ചാല്‍ കൊള്ളാം.

മരിക്കുന്നതുവരെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം. പക്ഷേ പ്രത്യേക സ്ഥാനങ്ങള്‍ അലങ്കരിക്കാനാണ് വയസ് വെച്ചിട്ടുള്ളത്. എനിക്ക് ആ വയസൊന്നും ആയിട്ടില്ല. ഞാന്‍ അങ്ങോട്ട് എഴുതി കൊടുത്താണ് കമ്മിറ്റികളില്‍ നിന്ന് ഒഴിവായത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button