ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആമസോൺ പ്രൈം ലൈറ്റ് ഇന്ത്യയിലും അവതരിപ്പിച്ചു. ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ആമസോൺ പ്രൈം ലൈറ്റ് അവതരിപ്പിച്ചത്. സാധാരണയുള്ള ആമസോൺ പ്രൈമിനേക്കാൾ വില കുറഞ്ഞ പതിപ്പാണ് ആമസോൺ പ്രൈം ലൈറ്റ്. പ്രൈം അംഗത്വത്തിൽ നിന്ന് വ്യത്യസ്ഥമായി പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷന് പ്രത്യേക വാർഷിക പ്ലാനും നൽകിയിട്ടുണ്ട്.
ആനുകൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തുമ്പോൾ, പ്രൈം ലൈറ്റും ആമസോൺ പ്രൈമും തമ്മിൽ നേരിയ സമാനതകൾ ഉണ്ട്. പ്രൈം ലൈറ്റ് അംഗങ്ങൾക്ക് ഒരു ദിവസത്തെയോ, രണ്ട് ദിവസത്തെയോ ഡെലിവറി ആസ്വദിക്കാൻ സാധിക്കും. റെഗുലർ പ്രൈമിന് സമാനമായി ആമസോൺ മ്യൂസിക്കിനും വീഡിയോയ്ക്കും ആക്സിസ് നൽകുന്നുണ്ടെങ്കിലും, പ്രൈം ലൈറ്റിൽ വീഡിയോയിലെ സ്ട്രീമിംഗ് നിലവാരത്തിൽ വ്യത്യാസമുണ്ട്.
Also Read: കരിപ്പൂരില്‍ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണവുമായി പൊന്നാനി സ്വദേശി പിടിയില്‍
പ്രൈം ലൈറ്റ് അംഗത്വം നേടാൻ 12 മാസത്തേക്ക് 999 രൂപയാണ് നൽകേണ്ടത്. ത്രൈമാസ, പ്രതിമാസ പ്ലാനുകൾ ലഭ്യമല്ല. അതേസമയം, സാധാരണ പ്രൈം അംഗത്വത്തിന് ഇന്ത്യയിൽ 1,499 രൂപയാണ് വില. കൂടാതെ, ആമസോൺ പ്രൈമിന്റെ പ്രതിമാസ, ത്രൈമാസ അംഗത്വ നേടാൻ യഥാക്രമം 299 രൂപ, 599 രൂപ അടച്ചാൽ മതിയാകും.
Post Your Comments