Latest NewsKerala

കായിക മന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ ചുമത്തി

പുനലൂർ: കായിക മന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ. പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയ ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് ഡിഎസ് ചെയർപേഴ്‌സൺപിഴ ചുമത്തിയത്.

പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ 100 രൂപ പിഴയായി അടയ്ക്കണമെന്ന് സിഡിഎസ് ചെയർപേഴ്‌സൺ പറഞ്ഞു. അടുത്ത സിഡിഎസ് യോഗത്തിന് മുൻപ് ഫൈൻ നൽകണമെന്ന് ആവശ്യപ്പെടുന്ന സിഡിഎസ് ചെയർപേഴ്‌സന്റെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്.

ഇന്നലെയാണ് കായിക മന്ത്രി അബ്ദുറഹ്‌മാൻ പങ്കെടുത്ത പുനലൂർ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങും അനുബന്ധയോഗങ്ങളും നടന്നത്. പരിപാടിയിൽ കുടുംബശ്രീ അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് ചൊടിപ്പിച്ചത്. പുനലൂർ നഗരസഭ മുൻ കൗൺസിലർ, സിഡിഎസ് ചെയർപേഴ്‌സൺ എന്നിവരാണ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പിഴയടയ്ക്കാൻ സന്ദേശമയച്ചത്. ഇരുവരുടെയും ശബ്ദ സന്ദേശം പുറത്തായതോടെ വിഷയം വിവാദമായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button