KeralaLatest NewsNews

ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം

നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങള്‍ കൊടിമുതല്‍ അടിവരെയുള്ള തുണികളില്‍ 'ചെ 'യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത് എന്തിനാണെന്ന് ഇപ്പോഴല്ലെ മനസിലായെ, ചിലരൊക്കെ എന്തോ സാധനം കൊണ്ടുവരാന്‍ ക്യൂബയിലേയ്ക്ക് വണ്ടിവിട്ടിട്ടുണ്ട്: ജോയ് മാത്യു

കൊച്ചി: ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം , നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങള്‍ കൊടിമുതല്‍ അടിവരെയുള്ള തുണികളില്‍ ‘ചെ ‘യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത് എന്തിനെന്ന് ഇപ്പോഴാണ് മനസിലായതെന്ന് നടന്‍ ജോയ് മാത്യു. ഞാനും ആ ലെവലില്‍ ഉള്ള ആളാണെന്ന ധാരണയില്‍ എന്റെ കമന്റ് ബോക്സില്‍ വന്ന് കുറച്ചുകാലമായി കമ്മി കൃമികള്‍ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത് !ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല -ഉള്ളത് പറയാമല്ലോ പിള്ളേരെ സത്യമായും എന്റടുത്ത് കഞ്ചാവില്ല;ബിജയന്റെ വാറ്റെ ഉള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കമ്യൂണിസ്റ്റുകാരെ പരിഹസിച്ച് രംഗത്ത് എത്തിയത്.

Read Also: ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസ്, വിശാഖിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, വിശദമായ കേസ് ഡയറി സമർപ്പിക്കണമെന്ന് നിര്‍ദേശം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം .വെറുതെയല്ല നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങള്‍ കൊടിമുതല്‍ അടിവരെയുള്ള തുണികളില്‍ ‘ചെ ‘യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത് ,ഞാനും ആ ലെവലില്‍ ഉള്ള ആളാണെന്ന ധാരണയില്‍ എന്റെ കമന്റ് ബോക്‌സില്‍ വന്ന് കുറച്ചുകാലമായി കമ്മി കൃമികള്‍ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത് !ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല -ഉള്ളത് പറയാമല്ലോ പിള്ളേരെ സത്യമായും എന്റടുത്ത് കഞ്ചാവില്ല;ബിജയന്റെ വാറ്റെ ഉള്ളൂ’.

‘യുവജനചിന്തയില്‍ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോ !അതും വിശ്വസിച്ച് ആരാണ്ടൊക്കെയോ ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്നറിഞ്ഞു . കേരളത്തിന്റെ വ്യാവസായിക രംഗത്ത് വന്‍ വിപണന സാധ്യതയുള്ള ‘എന്തോ ഒന്ന് ‘കൊണ്ടുവരാനായിരിക്കും ഈ യാത്ര എന്നും പറഞ്ഞുകേള്‍ക്കുന്നു. ആയതിനാല്‍ ‘സാധനം കയ്യിലുണ്ട് ‘എന്ന് ഒരു കോട്ടുധാരി ഉടനെ പറയും അതുവരെ കാപ്‌സ്യൂള്‍ കൃമികള്‍ അല്പം കാത്തിരിക്കൂ. ഇനി മുതല്‍ നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ എന്റെ പ്രൊഫൈല്‍ നമ്മുടെ ആശാന്റെ പടമായിരിക്കും കാപ്‌സ്യൂള്‍ കൃമികളായ എല്ലാം സഖാക്കളുടെയും നന്മക്കുവേണ്ടി’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button