Latest NewsKeralaNewsBusiness

കെഎസ്ആർടിസി: വിരമിച്ച ജീവനക്കാർക്കുള്ള മെയ് മാസത്തെ പെൻഷൻ തുക വിതരണം ചെയ്തു

2018 മുതൽ കെഎസ്ആർടിസിലെ പെൻഷൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് വിതരണം ചെയ്യുന്നത്

കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ തുക വിതരണം ചെയ്തു. മെയ് മാസത്തെ പെൻഷൻ തുകയാണ് ഇത്തവണ വിതരണം ചെയ്തിരിക്കുന്നത്. ഇതിനായി സർക്കാർ 71 കോടി രൂപ അനുവദിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ പെൻഷൻ തുക രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്തിരുന്നത്. ജൂൺ ആറിനാണ് തുക വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ധനവകുപ്പ് കെഎസ്ആർടിസിക്ക് അനുവദിച്ച തുക സഹകരണ സംഘങ്ങൾ വഴി പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് എത്തുന്നതിൽ മെല്ലെ പോക്ക് തുടരുകയായിരുന്നു.

മാനേജ്മെന്റുമായുള്ള ധാരണ അനുസരിച്ച് എല്ലാ മാസവും അഞ്ചാം തീയതിയാണ് കെഎസ്ആർടിസിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ തുക നൽകേണ്ടത്. 2018 മുതൽ കെഎസ്ആർടിസിലെ പെൻഷൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് വിതരണം ചെയ്യുന്നത്. ഈ തുക സർക്കാർ പലിശ സഹിതം സഹകരണ ബാങ്കുകൾക്ക് തിരിച്ചടക്കുന്നതാണ്. എന്നാൽ, ഇത്തവണ പലിശ നിരക്ക് ഉയർത്തണമെന്ന ആവശ്യം സഹകരണ വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിലെ, 8.5 ശതമാനം പലിശയിൽ നിന്നും 9 ശതമാനമായി ഉയർത്തണമെന്നാണ് ആവശ്യം.

Also Read: ഉത്തരാഖണ്ഡ് വികസനത്തിന് കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button