Latest NewsNewsIndia

മണിക്കൂറിൽ 150 കിലോമീറ്റർ വേഗത! കര തൊടാനൊരുങ്ങി ബിപോർജോയ്, വൻ ജാഗ്രതാ നിർദ്ദേശം

ഐസിജിയുടെ സിജി 858 ഹെലികോപ്റ്ററിലാണ് ഒഴിപ്പിക്കൽ ദൗത്യം നടത്തിയത്

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് വരും മണിക്കൂറുകളിൽ കര തൊട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സൗരാഷ്ട്ര- കച്ച് മേഖലയിലൂടെ ജാഖു തുറമുഖത്തിന് സമീപത്തായാണ് കരയിലേക്ക് ബിപോർജോയ് പ്രവേശിക്കുക. മണിക്കൂറിൽ 150 കിലോമീറ്ററിലധികം വീശയടിക്കാനുള്ള കഴിവ് ബിപോർജോയ്ക്ക് ഉണ്ട്. അതിനാൽ, മുന്നറിയിപ്പ് പ്രഖ്യാപിച്ച മേഖലകളിൽ നിന്ന് പതിനായിരത്തിലധികം ജനങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്.

ഗുജറാത്തിലെ ഓഖ തീരത്തുനിന്ന് 46 കിലോമീറ്റർ അകലെയുള്ള ജാക്ക്- അപ്പ് ഓയിൽ റിഗിൽ നിന്ന് 50 പേരെ ഇതിനോടകം ഐസിജി ഒഴിപ്പിച്ചിട്ടുണ്ട്. ഐസിജിയുടെ സിജി 858 ഹെലികോപ്റ്ററിലാണ് ഒഴിപ്പിക്കൽ ദൗത്യം നടത്തിയത്. കച്ചിൽ നിന്നുമാണ് ഏറ്റവും അധികം കുടുംബങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചത്. കച്ചിൽ നിന്ന് മാത്രം 6,786 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ, ദ്വാരകയിൽ നിന്നും 4,820 പേരെയും, രാജ്കോട്ടിൽ നിന്ന് 4,031 പേരെയും, മോർബിയയിൽ നിന്ന് 2,000 പേരെയും, ദൈംനഗറിൽ നിന്ന് 1,500 പേരേയും മാറ്റി പാർപ്പിച്ചു.

Also Read: ഡിമാൻഡ് വർദ്ധിച്ചു! നേട്ടത്തിലേറി ഡിജിറ്റൽ വായ്പാ വിതരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button