Latest NewsNewsBusiness

സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചു

പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ കോഡിനേഷൻ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും, ധർണയും നടത്തുന്നതാണ്

സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചു. സിഐടിയു, എഐസിടിയുസി, ഐഎൻടിയുസി എന്നിവയുടെ നേതൃത്വത്തിൽ ഈ മാസം 30നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന വിവിധ യൂണിയനുകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പണിമുടക്ക്.

പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ കോഡിനേഷൻ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും, ധർണയും നടത്തുന്നതാണ്. ജൂൺ 20നാണ് മാർച്ചും ധർണയും നടത്തുക. പൊതുമേഖലയിലും കെഎസ്ബിസിയിലും പതിനൊന്നാം ശമ്പള പരിഷ്കരണത്തിന് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥ തലത്തിൽ കാലതാമസമുണ്ടാക്കിയെന്നാണ് സംയുക്ത ട്രേഡ് യൂണിയൻ കോർപ്പറേഷനുകളുടെ ആരോപണം.

Also Read: കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: പാലക്കാട് പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button