Latest NewsIndiaNewsCrime

ബുർഖ ധരിച്ച യുവതി മദ്യഷോപ്പിൽ, നാണംകെടുത്തുന്നുവെന്നു ആരോപണം, തലയറുക്കുമെന്ന് ഭീഷണി: മൂന്നു പേർ പിടിയിൽ

ഷാനവാസ് എന്ന് വിളിക്കുന്ന ബക്കു (40), ആദിൽ അഹമ്മദ് (30), സഹോദരൻ സാജിദ് അഹമ്മദ് (35) എന്നിവരാണ് അറസ്റ്റിലായത്.

സാഫർനഗർ: മദ്യഷോപ്പിലെത്തിയ ബുർഖ ധരിച്ച യുവതിയെ തലയറുക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഹിന്ദുവാണോ അതോ മുസ്ലീമാണോ എന്ന് ചോദിച്ചായിരുന്നു ഭീഷണി. യുപിയിലെ മുസാഫർപൂരിലാണ് സംഭവം.

ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. യുവാക്കൾ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രദേശത്തെ ക്രമസമാധാനത്തിന് ഭംഗം വരുത്താൻ ശ്രമിച്ചതിനും സ്ത്രീകളെ ഭീഷണിപ്പെടുത്തിയതിനുമാണ് യുവാക്കൾക്കെതിരെ കേസെടുത്തത്.

READ ALSO: അമ്മയുടെ രഹസ്യകാമുകനെ യുവാവ് ലൈംഗികാവയവം മുറിച്ചു മാറ്റിയ ശേഷം കല്ലിനിടിച്ചു കൊന്നു

ഷാനവാസ് എന്ന് വിളിക്കുന്ന ബക്കു (40), ആദിൽ അഹമ്മദ് (30), സഹോദരൻ സാജിദ് അഹമ്മദ് (35) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസികളാണ് മൂന്ന് പേരും. സംഭവസമയത്ത് അടുത്തുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ പകർത്തിയത്. രണ്ട് മിനിറ്റ് വരുന്ന ദൃശ്യങ്ങൾ വൈറൽ ആകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button