ErnakulamLatest NewsKeralaNattuvarthaNews

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്രതികൾ പിടിയിൽ

കോ​ട്ട​യം കു​റു​പ്പ​ന്ത​റ മ​ന​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ വാ​സു​ദേ​വ്​ (19), മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ളം തെ​ക്കും​മ​ന​യി​ൽ വീ​ട്ടി​ൽ പ്രൈ​സ്​ അ​ബ്ര​ഹാം എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​കൾ അറസ്റ്റിൽ. കോ​ട്ട​യം കു​റു​പ്പ​ന്ത​റ മ​ന​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ വാ​സു​ദേ​വ്​ (19), മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ളം തെ​ക്കും​മ​ന​യി​ൽ വീ​ട്ടി​ൽ പ്രൈ​സ്​ അ​ബ്ര​ഹാം എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടിയത്.

Read Also : കണ്ണൂരിൽ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു : 15 പേർക്ക് പരിക്ക്, മൂന്നുപേർ ​ഗുരുതരാവസ്ഥയിൽ

ശ​നി​യാ​ഴ്ച രാ​ത്രി 11.30-ന് ആണ് അറസ്റ്റിനാസ്പമായ സംഭവം നടന്നത്.​ ​എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലൂ​ർ ജ​ങ്​​ഷ​നി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ വാ​ഹ​ന​ത്തി​ന് കൈ​കാ​ണി​ച്ച ഇ​ൻ​സ്​​പെ​ക്ട​​റു​ടെ ദേ​ഹ​ത്തി​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​താ​പ​ച​ന്ദ്ര​ൻ, സ​ബ്​ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​സൈ​ജു, സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ സു​നി​ൽ, വി​നീ​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button