KeralaLatest News

ഇവർ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിന് വിദ്യാർഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തന്നെ തല പെരുക്കുന്നു: സന്ദീപ് വാചസ്പതി

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇംഗ്ലീഷ് സ്പീച്ചിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പറക്കുകയാണ്. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ ഒരു കോളേജ് അധ്യാപികയ്ക്ക്, ഡോക്ടറൽ ബിരുദധാരിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണ് എന്നാണു പലരും പറയുന്നത്. വിഷയത്തിൽ ബിജെപി സംസ്ഥാന വക്താവ്സന്ദീപ് വാചസ്പതി പ്രതികരണവുമായി രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

തരൂർ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് പാണ്ഡിത്യത്തിൻ്റെ ലക്ഷണം ആയോ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് പോരായ്മയായോ കരുതുന്നില്ല. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കണം എന്ന് നിർബന്ധവുമില്ല. പക്ഷേ ഒരു കോളേജ് അധ്യാപികയ്ക്ക്, ഡോക്ടറൽ ബിരുദധാരിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണ്. അവർ ഒരു മുന്തിയ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കൂടി ആയാലോ? അപ്പോൾ മന്ത്രി ഡോക്ടർ ബിന്ദുവിനെപ്പോലുള്ളവർ നാടിന് അപമാനവും ശാപവും ആയി മാറും.

ഇവർ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിന് വിദ്യാർഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തന്നെ തല പെരുക്കുന്നു. ഹൗസും (House) ഹോമും (Home) തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത ഇവരാണ് കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി. ഇവരൊക്കെ ചേർന്ന് കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസത്തെ എവിടെ എത്തിച്ചു എന്ന് ഇതോടെ മനസ്സിലാകും.

പാർട്ടി അടിമകളായി കൊടി പിടിച്ച് നിരവധി തലമുറകളുടെ ഭാവി തുലച്ചു എന്നത് മാത്രമാണ് ഇവരുടെയൊക്കെ യോഗ്യത. പിടിക്കപ്പെടാത്ത ഇത്തരം ആർഷോമാരും വിദ്യമാരുമാണ് കേരളത്തിൻ്റെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും എന്ന തിരിച്ചറിവ് ഓരോ മലയാളിക്കും ഉണ്ടാകണം. എന്നിട്ട് വേണം നമ്പർ വൺ സ്ഥാനം അവകാശപ്പെടാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button