കൊച്ചി: മനസാ വാചാ അറിയാത്ത കേസാണ് തനിക്കെതിരേയുള്ളതെന്നും മോൻസൻ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
കൺതടത്തിലെ കറുപ്പ് നിറം മാറുന്നതിനുള്ള ചികിത്സക്കായാണ് മോൻസൻ മാവുങ്കലിന്റെ അടുത്തേക്ക് പോയതെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. അയാൾ വ്യാജനാണെന്ന് അറിയില്ലായിരുന്നു. പിന്നീട് അയാൾക്കെതിരേ മാനനഷ്ടത്തിന് കേസുകൊടുക്കാൻ തീരുമാനിച്ചെങ്കിലും അയാളുടെ അപേക്ഷ പരിഗണിച്ച് കേസിന് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോൻസൻ മാവുങ്കൽ കേസിൽ നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്നും കെ. സുധാകരൻ വ്യക്തമാക്കി. കോഴിക്കോട്ട് ക്യാമ്പിൽ പങ്കെടുക്കേണ്ടതുണ്ടെന്നും അതുകാണിച്ച് കത്ത് കൊടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments