Latest NewsIndiaNews

തമിഴ്‌നാട് എക്‌സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

ചെന്നൈ: തമിഴ്നാട് എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തി എന്ന കേസിലാണ് ഇഡിയുടെ നടപടി.

Read Also: മിഥുനമാസ പൂജ: ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

ഗതാഗത വകുപ്പ് മന്ത്രിയായിരിക്കെ സെന്തിൽ ബാലാജി നടത്തിയ അഴിമതിയെ കുറിച്ച് അന്വേഷണം തുടരാൻ സുപ്രീം കോടതി ഇഡിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി സെന്തിൽ ബാലാജിക്കെതിരെ പുതിയ അന്വേഷണത്തിനും ഉത്തരവിടുകയും ചെയ്തു.

സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന്റെ ചെന്നൈയിലെയും കരൂരിലെയും വീടുകളിലും ഇവരുടെ ഉടമസ്ഥതയിലുള്ള വിവിധ കേന്ദ്രങ്ങളിലും സ്ഥലങ്ങളിലും എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി.

Read Also:  ഇംഗ്ലീഷ് ഭാഷയ്ക്ക് കേരളത്തില്‍ നിന്നും പുതിയ ഒരു Idiom and Phrase നല്‍കിയ ബുദ്ധിജീവി മാഡത്തിന് ആയിരം അഭിവാദ്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button