![](/wp-content/uploads/2022/10/accident.1.29006.jpg)
അടൂർ: അടൂരിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൊല്ലം പാവുമ്പ സ്വദേശി സൂരജാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
ബൈപ്പാസ് റോഡിൽ ഡയാന ഹോട്ടലിന്റെ മുൻവശത്ത് രാത്രി പതിനൊന്നരയ്ക്ക് ശേഷമായിരുന്നു അപകടം. അടൂരിൽ നിന്ന് കൊട്ടാരക്കര ഭാഗത്തേക്കു പോയ ട്രെയിലറും എതിർദിശയിലെത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. കൊട്ടാരക്കര ഭാഗത്തു നിന്ന് അടൂരിലേക്കു വന്ന ലോറിയുടെ ഡ്രൈവറായിരുന്നു സൂരജ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ അടൂരിലെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചു. പരിക്കേറ്റ ആനന്ദ് ചികിത്സയിലാണ്.
Post Your Comments