വടകര: കോളജ് അധ്യാപകനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ വിജീഷ് നിവാസിൽ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷത്തോളമായി വിനീഷ് ഭാര്യയുമായി വേർപിരിഞ്ഞ് രണ്ടുവയസുകാരി മകൾ സൈറാത്തിനൊപ്പം പരിയാരം ഹസൻ മുക്കിൽ വാടക വീട്ടിൽ ആണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച മകളെ സമീപത്തെ വീട്ടിൽ ഏൽപ്പിച്ചാണ് വിനീഷ് പോയത്.
പരേതരായ ടി.കെ ബിന്ദുവിന്റെയും ബാബുവിന്റെയും മകനാണ്. സഹോദരൻ: വിജീഷ്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉളിയിൽ ഐഡിയൽ കോളജ്, അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ്, കൂത്തുപറമ്പ് നിർമലഗിരി കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments