WayanadKeralaNattuvarthaLatest NewsNews

പനവല്ലിയില്‍ കടുവയുടെ ആക്രമണം : പശുകിടാവിനെ കൊലപ്പെടുത്തി

വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്

മാനന്തവാടി: കടുവ പശുകിടാവിനെ കൊന്നു. വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്.

Read Also : തൻ്റെ ജ്യൂസ് കടയ്ക്കരികെ മറ്റൊരു കട തുടങ്ങിയതിന് യുവതിയെ കാറിടിച്ച് കൊലപ്പെടുത്തി: 5 പേര്‍ അറസ്റ്റില്‍

കാട്ടിക്കുളം പനവല്ലിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. അര്‍ധരാത്രിയോടെ പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കണ്ടത് കടുവ പശുകിടാവിനെ ആക്രമിക്കുന്നതാണ്. ഇവര്‍ ബഹളം വെച്ചതോടെ കടുവ ഓടി മറഞ്ഞു.

Read Also : കല്യാണം, കുടുംബം എന്നിവയെ പരമ പുച്ഛത്തോടെ കാണുന്ന അന്തം സഖാത്തികള്‍ക്ക് ഇപ്പോള്‍ ഇതിലൊക്കെ വിശ്വാസമോ? അഞ്ജു പാര്‍വതി

പിന്നീട് പ്രദേശത്ത് നിരീക്ഷണത്തിനായുണ്ടായിരുന്ന വനം വകുപ്പ് വാച്ചര്‍മാരും വീട്ടുകാരുമെല്ലാം വീട്ടിലെത്തി. ഇവർ പുലര്‍ച്ചെ വരെ ജാഗ്രതയോടെ കാത്തിരിന്നു. ഇതിനിടയില്‍ പുലര്‍ച്ചെ ഒരു തവണ കൂടി കടുവ വന്നുവെങ്കിലും പശുക്കിടാവിന്റെ ജഡം തൊഴുത്തില്‍ തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button