Latest NewsNewsIndia

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായി 1.18 ലക്ഷം കോടി രൂപ അനുവദിച്ചു

കേരളത്തിന് ലഭിക്കുന്നത് 2,277 കോടി രൂപ

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായി 1.18 ലക്ഷം കോടി രൂപ അനുവദിച്ചു, ഇതില്‍ 2,277 കോടി രൂപയാണ് കേരളത്തിന് ലഭിക്കുക. ഇപ്പോള്‍ നടപ്പ് സാമ്പത്തികവര്‍ഷത്തിലെ നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവാണ് അനുവദിച്ചിരിക്കുന്നത്. തമിഴ്നാട്-4,825 കോടി, കര്‍ണാടക-4,314 കോടി, ഗുജറാത്ത് 4,114 കോടി, തെലങ്കാന-2,486 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന നികുതി വിഹിത തുക.

Read Also; മദ്യലഹരിയില്‍ റെയില്‍വേ പാളത്തില്‍ കിടന്നുറങ്ങി; യുവാവിനെ ട്രെയിൻ നിര്‍ത്തി രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്

അടുത്ത തവണ നല്‍കേണ്ട വിഹിതം കൂടി ജൂണ്‍മാസം നല്‍കുന്ന വിഹിതത്തിനൊപ്പം മുന്‍കൂറായി നല്‍കിയിട്ടുണ്ട്. 59,140 കോടിയാണ് സാധാരണ പ്രതിമാസ വിഹിതം . എന്നാല്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത് ഇതിന്റെ ഇരട്ടി തുകയാണെന്ന് ധനമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളുടെ മുന്‍ഗണനാ പദ്ധതികള്‍, വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക്ഈ പണം ഉപയോഗപ്പെടുത്താമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം എല്ലാ വര്‍ഷവും 14 തുല്യ ഗഡുക്കളായാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം നല്‍കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാണ് സാധാരണഗതിയില്‍ രണ്ടു ഗഡുക്കള്‍ ഒരുമിച്ച് അനുവദിക്കാറുളളതെങ്കിലും കുറച്ചു വര്‍ഷങ്ങളായി ഇത്തരത്തില്‍ ഗഡുക്കള്‍ മുന്‍കൂറായി നല്‍കി വരുന്ന പതിവുണ്ട്. കേന്ദ്രം 2023-24 ബജറ്റ് പ്രകാരം 10.21 ലക്ഷം കോടിയാണ് നികുതി വിഹിത ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button