മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ജൂൺ 15ന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ജയരാമൻ നമ്പൂതിരി വൈകുന്നേരം 5 മണിക്ക് ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിയിക്കും. തുടർന്ന് മേൽശാന്തി ഗണപതി, നാഗർ എന്നീ ഉപദേവത ക്ഷേത്രം നടകളും തുറന്ന് വിളക്കുകൾ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്നി പകരുന്നതാണ്. ശേഷം തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
ജൂൺ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കുകയും, വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കുകയും ചെയ്യും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. കൂടാതെ, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള സ്പോട്ട് ബുക്കിംഗ് സംവിധാനത്തിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. മിഥുനമാസ പൂജകൾ പൂർത്തിയാക്കിയ ശേഷം ജൂൺ 20-നാണ് നട അടയ്ക്കുക.
Also Read: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ച് ചൈന
Post Your Comments