KeralaLatest News

പ്ലസ് വണ്‍ പ്രവേശനം: മലപ്പുറത്ത് പതിനാല് അധികബാച്ചുകള്‍ക്ക് അനുമതി നൽകി

തിരുവനന്തപുരം: മലപ്പുറത്ത് പതിനാല് പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകളാണ് മലപ്പുറത്തേക്ക് മാറ്റുക. സർക്കാർ സ്കൂളുകളിൽ കൂടാതെ എയ്ഡഡ് മാനേജ്‌മെന്റിനും അധികബാച്ചിന് അനുമതി നൽകിയിട്ടുണ്ട്.

താത്കാലിക ബാച്ചുകളാണ് എയ്ഡഡ് സ്‌കൂളില്‍ അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയെ അവഗണിക്കുന്നുവെന്നത് ആവശ്യമില്ലാത്ത വിവാദമാണ്. പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത്തവണ പത്താം തരത്തില്‍ 77,967 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 77,827 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. സിബിഎസ്ഇയില്‍ 3,389 കുട്ടികളും ഐസിഎസ്ഇയില്‍ 36 കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. മൂന്ന് വിഭാഗങ്ങളിലുമായി 81,252 പേരാണ് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button