Latest NewsKeralaNews

സിപിഎം നേതാക്കളെല്ലാം സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പോരാടുന്നു, എല്ലാവര്‍ക്കും വേണ്ടത് ആഡംബര വാഹനങ്ങളും സ്ഥാനങ്ങളും

സിപിഎം നേതാക്കളിലെ ഇപ്പോഴത്തെ പ്രവണത എടുത്തുകാട്ടി മുതിര്‍ന്ന സിപിഎം നേതാവ് പിരപ്പന്‍കോട് മുരളി

തിരുവനന്തപുരം: സിപിഎം നേതാക്കളിലെ ഇപ്പോഴത്തെ പ്രവണത എടുത്തുകാട്ടി മുതിര്‍ന്ന സിപിഎം നേതാവ് പിരപ്പന്‍കോട് മുരളി. സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ പലരും പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ‘എല്ലാവര്‍ക്കും ഇന്നോവ കാറും സ്ഥാനങ്ങളും വേണം. പ്രായോഗിക കമ്മ്യൂണിസമാണ് സിപിഎമ്മില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ല’- അദ്ദേഹം പറഞ്ഞു. ന്യൂസ് 18 എടുത്ത പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നേതാക്കളുടെ സ്ഥാനമാനങ്ങളെ കുറിച്ച് വ്യക്തമാക്കിയത്. 80ാം ജന്മദിനത്തില്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു വി എസ് പക്ഷനേതാവായി അറിയപ്പെട്ട പിരപ്പന്‍കോട് മുരളി മനസ്സുതുറന്നത്.

Read Also: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിന്ന ഡോക്ടറുടെ തലയിൽ മേല്‍ക്കൂര അടര്‍ന്നു വീണു: ​ഗുരുതര പരിക്ക്, ആശുപത്രിയിൽ

‘ഞാനും പിണറായിയും പണ്ടുമുതലേ യോജിച്ചിരുന്നില്ല. ഞാന്‍ ഒരു സാധാരണക്കാരനാണ്. പക്ഷേ പിണറായി വിജയന്‍ അങ്ങനെ അല്ല”. ഇപ്പോള്‍ 80 വയസായ തന്നെ, ആറ് വര്‍ഷം മുന്‍പ് പ്രായ പരിധി പറഞ്ഞ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു’, പിരപ്പന്‍കോട് മുരളി പറഞ്ഞു.

എസ് എഫ് ഐയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പിരപ്പന്‍കോട് മുരളി വിമര്‍ശനം ഉന്നയിക്കുന്നു. സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണ് തുടക്കത്തില്‍ തന്നെ പാര്‍ട്ടിയില്‍ എത്തുന്നത്. മത്സരിക്കാതെ ആള്‍മാറാട്ടം നടത്തി കൗണ്‍സിലര്‍ ആകാന്‍ നോക്കിയതും പരീക്ഷ എഴുതാതെ ജയിക്കുന്നതുമെല്ലാം ഇതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button