പത്തിരിപ്പാലം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പഴയലക്കിടി ഒന്ന് വില്ലേജിനു സമീപത്ത് വെച്ചാണ് സംഭവം. മങ്കര കല്ലൂര്‍ അരങ്ങാട് റസാഖിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിനശിച്ചത്. മങ്കര കലൂരില്‍ ഒറ്റപ്പാലം ഭാഗത്തേക്ക് റസാഖും സംഘവും യാത്ര ചെയ്യവെയായിരുന്നു സംഭവം. റസാഖിനൊപ്പം സംഭവം നടക്കുമ്പോൾ ഷമീം, റംസീന, റിസ്വാന്‍ എന്നിവരുമുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ല.
ഓടുന്ന കാറിൽ നിന്നും പുകയും തീയും ഉയരുന്നതു കണ്ട നാട്ടുകാരാണു വിവരം വാഹനത്തിലുണ്ടായിരുന്നവരെ അറിയിച്ചത്. ഉടൻ തന്നെ ഇവർ കാർ റോഡ് സൈഡിൽ നിർത്തി പുറത്തിറങ്ങി. നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെയും പൊലീസിനേയും അറിയിച്ചു. ഇവരോടൊപ്പം നാട്ടുകാരും തീ അണയ്ക്കാൻ കൂടി. ഈ പാതയിൽ അരമണിക്കൂറോളം നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. ഒരു വർഷം പഴക്കമുള്ള കാറാണ് കത്തി നശിച്ചത്.
Post Your Comments