AlappuzhaLatest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

വാരനാട് കാർത്തികാലയം കാർത്തികേയൻ (63) ആണ് മരിച്ചത്

ചേർത്തല: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വാരനാട് കാർത്തികാലയം കാർത്തികേയൻ (63) ആണ് മരിച്ചത്.

Read Also : കള്ളനല്ലാത്ത, തികച്ചും നിരപരാധിയായ ഒരാളെ കള്ളനെന്നു മുദ്ര കുത്തുന്ന സ്‌ക്രീൻ ഷോട്ടുകൾ എക്കാലവും അയാളെ വേട്ടയാടും: റഹിം

ചെങ്ങണ്ട വാരനാട് റോഡിൽ എൻഎസ്എസ് ആയൂർവേദ ആശുപത്രിക്ക് മുൻ വശത്ത് ഞായറാഴ്ച രാവിലെ 10.30നായിരുന്നു അപകടം നടന്നത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കാർത്തികേയനെ ഓട്ടോ ഉയർത്തി പുറത്തെടുത്ത് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണം കാരണം. അതേസമയം, ഓട്ടോയിൽ യാത്ര ചെയ്ത വീട്ടമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാർത്തികേയന്റെ മൃതദേ​ഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ശോഭിനി. മക്കൾ: കനീഷ്, കവിത

shortlink

Related Articles

Post Your Comments

Related Articles


Back to top button