KeralaLatest NewsIndia

‘അരിക്കൊമ്പൻ സുഖമായി ഇരിക്കുന്നു’ അരിക്കൊമ്പൻ ഉറങ്ങുന്ന വ്യാജചിത്രം പോസ്റ്റ് ചെയ്ത തമിഴ്നാട് ചീഫ് സെക്രട്ടറി വെട്ടിലായി

‘അരിക്കൊമ്പൻ സുഖമായി ഇരിക്കുന്നു’ എന്ന വ്യാജമായ പോസ്റ്റ് ഇട്ട തമിഴ്നാട് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ട്വീറ്റ് വിവാദത്തിൽ. സുപ്രിയ സഹു. യുവ ഐ എ എസുകാരി അരിക്കൊമ്പൻ ഒരു കാട്ടിൽ കിടന്ന് ഉറങ്ങുന്ന ചിത്രം പങ്കുവയ്ച്ച് പറഞ്ഞത് ഇങ്ങിനെയായിരുന്നു. അവൻ ഒരു ബേബിയെ പോലെ പുല്ലിന്റെ മുകളിൽ കിടന്ന് ഉറങ്ങുന്നു. എന്നാൽ ഇത് ഒരു വൻ ചതിയും തട്ടിപ്പുമായിരുന്നു. അരിക്കൊമ്പൻ ക്ഷീണിതനും ഗുരുതരാവസ്ഥയിലുമാണ്‌. അത് മറയ്ക്കാനായിരുന്നു തമിഴ്നാട് ഐ എ എസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ് എന്നാണു ആരോപണം.

വ്യാജ പോസ്റ്റ് വന്നതും ഉടൻ ഇടപെട്ട് ശാസ്ത്രഞ്ജനും ബയോളജിസ്റ്റും, വന്യജീവി സ്പെഷ്യലിസ്റ്റുമായ ഡിജോ തോമസ് രംഗത്തെത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പുള്ള അരിക്കൊമ്പന്റെ ചിത്രം എടുത്ത് പോസ്റ്റിട്ട് തട്ടിപ്പ് നടത്തുകയായിരുന്നു യുവ ഐ എ എസുകാരി സുപ്രിയ സാഹു. കയ്യോടെ പിടിച്ചതോടെ അവർ പോസ്റ്റ് മുക്കി രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ ഇത് കൃത്യമായി വിശദീകരിക്കുകയും ഗൂഢാലോചന പൊളിച്ചടുക്കുകയുമാണ്‌ സയന്റിസ്റ്റ് ഡിജോ തോമസ്.

ആനിമൽ ആക്ടിവിസ്റ്റായ ശ്രീജാ രാമന്റെ പോസ്റ്റ് കണ്ടതിനെ തുടർന്നാണ് താൻ ചീഫ് സെക്രട്ടറിയുടെ വീഡിയോ കണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. അത് മാസങ്ങൾക്ക് മുൻപ് കണ്ടിട്ടുള്ള വീഡിയോ ആയിരുന്നു. എന്നാൽ അവർ ഇപ്പോൾ എടുത്തതുപോലെയാണ് അത് ട്വീറ്റ് ചെയ്തിരുന്നത്. തുടർന്ന് ഞാൻ അവർക്ക് റിപ്ലൈ ഇട്ടതോടെ ഇവർ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ‘അരിക്കൊമ്പന്റെ പഴയ വീഡിയോ നിങ്ങൾ മനപ്പൂർവ്വം ഇട്ട് തമിഴ്നാട് വനംവകുപ്പിന്റെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ’ എന്നായിരുന്നു ഡിജോ തോമസ് ട്വീറ്റ് ചെയ്തത്. അരിക്കൊമ്പൻ ഇപ്പോഴും ജീവനോടെയുണ്ടോ എന്ന് പോലും,സംശയം ഉളവാക്കുന്ന രീതിയിലായിരുന്നു ഈ ഉദ്യോഗസ്ഥയുടെ ട്വീറ്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button