Latest NewsIndiaNews

‘ക്ഷേത്രങ്ങളും ദൈവങ്ങളും ബിജെപിയുടെ സ്വകാര്യ സ്വത്തല്ല, എല്ലാവര്‍ക്കുമുള്ളതാണ്’: ഡികെ ശിവകുമാര്‍

ബംഗളൂരു: ബിജെപിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നും അവ എല്ലാവര്‍ക്കുമുള്ളതാണെന്നും ശിവകുമാര്‍ പറഞ്ഞു.

‘ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വത്തല്ല. അവ എല്ലാവര്‍ക്കുമുള്ളതാണ്. ഇത് ബിജെപിയുടെ സ്വകാര്യ സ്വത്തല്ല’ ഡികെ ശിവകുമാര്‍ വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും ഭാഷയിലും കോണ്‍ഗ്രസ് വിശ്വസിക്കുന്നുണ്ടെന്നും ശിവകുമാര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button