ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ ഒരുങ്ങി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആപ്പ് ഉപയോഗിക്കാതെ തന്നെ ഡിജിയാത്ര സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്ന സേവനമാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. ടെർമിനൽ മൂന്നിൽ എത്തുന്ന യാത്രക്കാർക്ക് അവരുടെ മുഖം തിരിച്ചറിയൽ രേഖയായി ഉപയോഗിച്ചുകൊണ്ട് ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തീകരിക്കാൻ സാധിക്കും. ഇതോടെ, യാത്രക്കാർ ഡിജി ആപ്പുകൾ ഉപയോഗിച്ചുകൊണ്ട് വിശദാംശങ്ങൾ പങ്കുവെച്ച് കാത്തുനിൽക്കേണ്ടതായ സാഹചര്യം ഒഴിവാക്കാൻ കഴിയും.
സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററായ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചത്. യാത്രക്കാരുടെ നിർദ്ദേശാനുസരണം ഡിജിയാത്ര ഉപയോഗിക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. മുൻപ് ഡിജിയാത്ര സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഉപഭോക്താക്കൾക്ക് അവരുടെ ഫോണിൽ ഡിജിയാത്ര ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആധാറുമായി ബന്ധിപ്പിച്ച് നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പുതിയ സേവനം എത്തിയതോടെ, ഇനി ആപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ല.
Also Read: കെഎസ്ഇബി കരാർ ജീവനക്കാരന് മരത്തിൽ നിന്ന് വീണ് ദാരുണാന്ത്യം
Post Your Comments