കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിയാത്ര സംവിധാനം എത്തുന്നു. ഒക്ടോബർ 2 മുതലാണ് യാത്രക്കാർക്ക് ഡിജിയാത്ര സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുക. ഇതോടെ, ആധാർ ബന്ധിത മൊബൈൽ നമ്പർ ഉള്ള യാത്രക്കാർക്ക് ചെക്ക്ഇൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. ആഭ്യന്തര ടെർമിനലിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഡിജിയാത്ര ഇ-ബോർഡിംഗ് സോഫ്റ്റ്‌വെയർ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരുന്നു. യാത്രക്കാർക്ക് മൊബൈൽ ഫോണിൽ ഡിജി ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്.
ഡിജിയാത്ര സേവനം ഉപയോഗിക്കുന്നവർക്ക് വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ ഒരുക്കുന്നതാണ്. ഇതോടെ, ചെക്ക്ഇൻ നടപടികൾക്കും മറ്റും ചെലവഴിക്കുന്ന സമയം ലാഭിക്കാൻ സാധിക്കും. ആഭ്യന്തര ടെർമിനലിലെ 22 ഗേറ്റുകളിലും യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇ-ഗേറ്റുകളാണ് ഉള്ളത്. ഡിജിയാത്രക്കാർ ടെർമിനലിൽ പ്രവേശിക്കുന്നതിനു മുൻപ് സെക്യൂരിറ്റി ഓഫീസറെ ടിക്കറ്റും ഐഡി കാർഡും കാണിക്കേണ്ടതില്ല. ഇങ്ങനെയുള്ള യാത്രക്കാർക്ക് ചെക്ക്ഇൻ കൗണ്ടറിലും, ഹാൻഡ് ബാഗ്, ദേഹ പരിശോധന അക്കൗണ്ടറിലും ക്യൂ നിൽക്കേണ്ട. ഇതിനായി ഡിജിയാത്രക്കാർക്ക് പ്രത്യേക കൗണ്ടർ ഉണ്ട്.
Also Read: സകല ദുരിതങ്ങളും ശമിപ്പിക്കാന്‍ നവപാഷാണരൂപിയായ സുബ്രമണ്യ സ്വാമി ദര്‍ശനം
Post Your Comments