പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ എഐ ക്യാമറ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പുതുക്കോട് സ്വദേശി മുഹമ്മദാണ് (22) പിടിയിലായത്. സംഭവത്തില്‍ രണ്ട് പേര് കൂടി പിടിയിലാകാനുണ്ടെന്നും മുഹമ്മദിനെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു തകര്‍ത്തത്.വാഹനം ഉപയോഗിച്ചാണ് ക്യാമറ ഇടിച്ചിട്ടത്. ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും വാഹനം കടന്നുപോയിരുന്നു.
Read Also: പുരുഷന്മാര് നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം
സംഭവത്തിന് പിന്നാലെ പോലീസ് ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം അപകടത്തില്പ്പെട്ടതായിരുന്നോ അതോ മദ്യലഹരിയില്‍ നടന്ന സംഭവമാണോയെന്ന കാര്യം വ്യക്തമല്ല. പ്രതികള്‍ ബോധപൂര്‍വ്വം എഐ ക്യാമറ തകര്‍ക്കാന്‍ വേണ്ടി ചെയ്തതാണോയെന്നും സംഭവത്തിന് പിന്നില്‍ മറ്റ് ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
Post Your Comments