
തെങ്കാശി: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെങ്കാശി കരുപ്പാനധി ഡാം സ്വദേശിയായ ആർ. വേൽ ധുരൈ(29) ആണ് മരിച്ചത്.
Read Also : നീർനായയുടെ ആക്രമണം: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് കടിയേറ്റു
മേയ് 16-നാണ് വേൽ ധുരൈയെ കാട്ടാന ആക്രമിച്ചത്. കല്ലാർ മേഖലയിലെ സ്വകാര്യ കൃഷിത്തോട്ടത്തിൽ കാവൽക്കാരനായി ജോലി ചെയ്യവെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുനൽവേലി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments