Latest NewsNewsBusiness

തിരുവനന്തപുരത്ത് നിന്ന് നേരിട്ട് മുംബൈയിലേക്ക് യാത്ര ചെയ്യാം, പുതിയ വിമാന സർവീസിന് ഇന്ന് മുതൽ തുടക്കം

തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.30-നാണ് വിമാനം പുറപ്പെടുക

തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് നേരിട്ട് സർവീസ് നടത്താൻ ഒരു വിമാനം കൂടി എത്തുന്നു. വിസ്താര എയർലൈൻസിന്റെ പുതിയ സർവീസാണ് തിരുവനന്തപുരത്തെയും മുംബൈയെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. ഏറ്റവും പുതിയ പ്രതിദിന വിമാന സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നതാണ്. ഈ സെക്ടറിലെ വിസ്താരയുടെ രണ്ടാമത്തെ സർവീസ് കൂടിയാണിത്. ഇതോടെ, തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സർവീസുകളുടെ എണ്ണം 7 ആയി ഉയരും.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.30-നാണ് വിമാനം പുറപ്പെടുക. തുടർന്ന് 10.45-ന് മുംബൈയിൽ എത്തിച്ചേരുന്നതാണ്. തിരിച്ചുള്ള സർവീസ് രാത്രി 8.25-ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് 11 മണിക്ക് തിരുവനന്തപുരത്ത് എത്തും. വിവിധ ആഭ്യന്തര നഗരങ്ങളിലേക്കും, യൂറോപ്പ്, യുഎസ്, ഗൾഫ് ഉൾപ്പെടെയുള്ള വിദേശ നഗരങ്ങളിലേക്കും കണക്ടിവിറ്റി ഉറപ്പുവരുത്തുന്ന രീതിയിലാണ് പുതിയ സർവീസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി മുംബൈ, തിരുവനന്തപുരം നഗരത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാകുന്ന സർവീസാണിത്. അതേസമയം, തിരുവനന്തപുരം-ഖത്തർ നോൺ സ്റ്റോപ്പ് സർവീസ് ഒക്ടോബർ മുതൽ ആരംഭിക്കുന്നതാണ്.

Also Read: ഇന്ത്യൻ സാമ്പത്തിക മേഖല കൂടുതൽ ശക്തമാകുന്നു, മുഖ്യ വ്യവസായ രംഗത്ത് ഗണ്യമായ വളർച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button