ErnakulamLatest NewsKeralaNattuvarthaNews

കാ​ട്ടു​പ​ന്നി ബൈ​ക്കി​ലിടി​ച്ചു : യുവാവിന് ​പരിക്ക്

പൂ​യം​കു​ട്ടി ത​ളി​ച്ചി​റ റെ​ജി​യു​ടെ മ​ക​ന്‍ റി​നു(25)വിനാ​ണ് പ​രി​ക്കേ​റ്റ​ത്

കോ​ത​മം​ഗ​ലം: കാ​ട്ടു​പ​ന്നി ബൈ​ക്കിലിടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്. പൂ​യം​കു​ട്ടി ത​ളി​ച്ചി​റ റെ​ജി​യു​ടെ മ​ക​ന്‍ റി​നു(25)വിനാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവുന്നില്ല: ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഗർഭിണി ജീവനൊടുക്കി

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എട്ടരയോടെയാണ് സംഭവം. കോ​ത​മം​ഗ​ല​ത്ത് വ​ര്‍​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ റി​നു ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോഴാണ് പൂ​യം​കു​ട്ടി ത​ണ്ട് റോ​ഡി​ല്‍ വീ​ടി​ന് സ​മീ​പ​ത്തുവച്ച് കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് റി​നു റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണു.​ ഇ​ട​തു​കൈ​യിന്‍റെ ചെ​റു​വി​ര​ല്‍ ഒ​ടി​ഞ്ഞു​തൂ​ങ്ങി, മു​ഖ​ത്തും കാ​ലി​ന്‍റെ മു​ട്ടി​നും ന​ടു​വി​നും പ​രി​ക്കേ​ട്ടി​ട്ടു​ണ്ട്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച റി​നു​വി​ന്‍റെ ഒ​ടി​ഞ്ഞു​ തൂ​ങ്ങി​യ വി​ര​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button