Latest NewsInternational

‘ആരും ഇനി ജീവനൊടുക്കരുത്’ ഉത്തര കൊറിയയിൽ ആത്മഹത്യ നിരോധിച്ചു, ഓർഡർ പുറത്തിറക്കി

ആത്മഹത്യ നിരോധിക്കുന്നതിനുള്ള രഹസ്യ ഉത്തരവ് പുറപ്പെടുവിച്ച് ഉത്തര കൊറിയ. രാജ്യം ഇതിനായി നിയമം പാസാക്കിയതായിട്ടാണ് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ജീവനൊടുക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പുറത്തിറക്കിയ രഹസ്യ ഉത്തരവിൽ പറയുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉത്തര കൊറിയ ഇതുവരെ നടത്തിയിട്ടില്ല.

ജനങ്ങൾ ജീവനൊടുക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കിം പ്രാദേശിക സർക്കാരുകൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്.. രാജ്യത്ത് ജീവനൊടുക്കുന്നവരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടെന്ന് ദക്ഷിണ കൊറിയൻ ഏജൻസികൾ റിപ്പോർട്ട് ചെയ്തതായി ദ മിറർ റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ മുൻവർഷത്തേക്കാൾ രാജ്യത്ത് ആത്മഹത്യ നിരക്ക് ഉയർന്നത്.

ആഭ്യന്തര പ്രശ്നങ്ങൾ ഉത്തര കൊറിയയിൽ രൂക്ഷമാണെന്ന് ദക്ഷിണ കൊറിയൻ നാഷണൽ ഇന്റലിജൻസ് സർവീസ് വക്താവ് പറഞ്ഞു. രാജ്യത്തെ വിവിധ സർക്കാർ സംവിധാനങ്ങളെ ഉൾപ്പെടുത്തി നടന്ന യോഗങ്ങളിൽ ആത്മഹത്യ നിരോധിക്കുന്നത് സംബന്ധിച്ച ഉത്തരവ് കിം വിതരണം ചെയ്തതായി റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉന്നത അധികാരികൾ ഈ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. പ്രവശ്യകളിൽ നടന്ന അടിയന്തര യോഗങ്ങളിലാണ് ഉത്തരവുകൾ വിതരണം ചെയ്തിട്ടുള്ളത്.

പട്ടിണി, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലമാണ് ഭൂരിഭാഗവും ജീവനൊടുക്കുന്നത്. പട്ടിണി മരണം രാജ്യത്ത് മൂന്നിരട്ടിയായിലേറെയായി ഉയർന്നിട്ടുണ്ട്. ചോങ്‌ജിൻ നഗരത്തിലും ക്യോങ്‌സോങ് കൗണ്ടിയിലുമായി ഈ വർഷം 35 ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. ദാരിദ്ര്യവും പട്ടിണിയും മൂലമാണ് ജനങ്ങൾ ജീവനൊടുക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ, പട്ടിണിയെക്കാൾ വലിയ സാമൂഹിക ആഘാതമാണ് ആത്മഹത്യ സമ്മാനിക്കുന്നതെന്നായിരുന്നു അധികൃത നിലപാട്. റയാങ്‌ഗാങ് പ്രവിശ്യയിൽ നടന്ന യോഗത്തിലാണ് ഈ പരാമർശമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button