Latest NewsKeralaNews

കേരളത്തില്‍ വ്യാപകമായി കനത്ത മഴയും വിനാശകാരിയായ ഇടിമിന്നലും: അറബിക്കടലില്‍ ചുഴലിക്കാറ്റ് അതിതീവ്രത പ്രാപിച്ചു

തിരുവനന്തപുരം: കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപാര്‍ജോയ് എഫക്ട് കൂടിയായതോടെ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ജൂണ്‍ 10 മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also: മണിപ്പൂർ സംഘർഷം: അസം മുഖ്യമന്ത്രിയും മണിപ്പൂർ മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

അടുത്ത 5 ദിവസത്തെ യെല്ലോ അലര്‍ട്ട്

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

10-06-2023: കോഴിക്കോട്, വയനാട്, കണ്ണൂര്‍
11-06-2023: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്
12-06-2023: കോഴിക്കോട്, കണ്ണൂര്‍
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button