IdukkiKeralaNattuvarthaLatest NewsNews

ലോ​റി​യി​ൽ കി​ട​ന്നു​റ​ങ്ങവെ ഡ്രൈ​വ​ർ​ക്ക് കു​ത്തേ​റ്റു‌

തൊ​ടു​പു​ഴ സ്വ​ദേ​ശി കോ​ത​വ​ഴി​ക്ക​ൽ പ്ര​ദീ​പ് (ബാ​ബു-55) നാ​ണ് കു​ത്തേ​റ്റ​ത്

കാ​ഞ്ഞാ​ർ: ലോ​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്ക് കു​ത്തേ​റ്റു. തൊ​ടു​പു​ഴ സ്വ​ദേ​ശി കോ​ത​വ​ഴി​ക്ക​ൽ പ്ര​ദീ​പ് (ബാ​ബു-55) നാ​ണ് കു​ത്തേ​റ്റ​ത്. ക​ഴു​ത്തി​ൽ ക​ത്തി ത​റ​ച്ചു​ക​യ​റി​യ നി​ല​യി​ൽ പ്ര​ദീ​പി​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദീ​പി​നെ കു​ത്തി​യ കൂ​വ​ക്ക​ണ്ടം സ്വ​ദേ​ശി മോ​ടം​പ്ലാ​ക്ക​ൽ ബാ​ല​കൃ​ഷ്ണ​(കു​ഞ്ഞ്)നാണ് കുത്തിയത്. ഇയാൾക്ക് വേ​ണ്ടി കാ​ഞ്ഞാ​ർ പൊ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റ​ബ​ർ​ത​ടി വി​ൽ​പ​ന​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കൂ​വ​ക്ക​ണ്ടം ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​വ​ള​പ്പി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രം വാ​ങ്ങി​യ വ്യ​ക്തി​യും കു​ഞ്ഞും ത​മ്മി​ൽ ത​ർ​ക്കമുണ്ടായിരുന്നു. തുടർന്ന്, പ്ര​ദീ​പ് ലോ​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന സ​മ​യ​ത്ത് കു​ഞ്ഞ് ക​ത്തി​യു​മാ​യി എ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്രചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നു, വീണ്ടും ശക്തിപ്രാപിക്കും

പരിക്കേറ്റ പ്രദീപിനെ ആ​ദ്യം തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞാ​ർ എ​സ്ഐ സി​ബി ത​ങ്ക​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button