![](/wp-content/uploads/2023/06/untitled-67-1.jpg)
തിരുവനന്തപുരം: പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും എസ്.എഫ്.ഐ നേതാവ് ആർഷോ വിജയിച്ചതായി പ്രഖ്യാപിച്ച സർട്ടിഫിക്കറ്റ് പുറത്തുവന്ന സംഭവത്തിൽ ആർഷോയെ പിന്തുണച്ച് ചാനൽ ചർച്ചയിൽ സംസാരിച്ച ചിന്ത ജെറോം വീണ്ടും പ്രതിരോധത്തിൽ. ചർച്ചയ്ക്കിടെ ആർഷോയെ മഹാത്മാ ഗാന്ധിയോട് ഉപമിക്കുകയായിരുന്നു ചിന്ത. ഈ ഭാഗം ഏറെ ട്രോളുകൾക്ക് കാരണമായിരിക്കുകയാണ്.
‘വിദ്യാര്‍ത്ഥി അവകാശപ്പോരാട്ടങ്ങളില്‍ പങ്കെടുത്തതിന്റെ പേരിൽ ആര്‍ഷോയെപ്പോലെ ഒരു നേതാവ് പ്രതിയാകുമ്പോള്‍ പണ്ട് മഹാത്മാ ഗാന്ധിയും ഇതുപോലെ സമരം ചെയ്ത് ജയിലിൽ കിടന്നിട്ടുണ്ട്’ എന്നായിരുന്നു ആർഷോയെ പുകഴ്ത്തുന്നതിനിടെ ചിന്ത പറഞ്ഞത്. ചർച്ചയിൽ പങ്കെടുത്തിരുന്ന മറ്റുള്ളവർക്ക് ഇത് കേട്ട് ചിരി നിർത്താനായില്ല. മഹാത്മാഗാന്ധി ആര്‍ഷോയെപ്പോലെ പിടികിട്ടാപുള്ളി ആയിരുന്നില്ല എന്നായിരുന്നു ചിന്തയ്ക്ക് അവതാരകൻ നൽകിയ മറുപടി. ദയവ് ചെയ്ത് ഗാന്ധിജിയുമായി ആര്‍ഷോയെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം ചിന്തയോട് ആവശ്യപ്പെട്ടു.
ആര്‍ഷോയ്ക്ക് പരീക്ഷയെഴുതാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണ് എന്ന് ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് രാജു പി. നായര്‍ ചിന്തയോട് ചോദിച്ചെങ്കിലും ഇതിനുള്ള മറുപടി ചിന്തയുടെ കൈവശം ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ടൊന്നുമല്ല, കൊലപാതകക്കുറ്റത്തിന്‍റെ പേരില്‍ ജയിലില്‍ കിടന്നതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ചിന്തയ്ക്ക് പ്രതിരോധിക്കാൻ മറുപടികൾ ഒന്നുമില്ലാതെയായി.
ആ ബെസ്റ്റ്.. മഹാത്മാ ആർഷോ ? pic.twitter.com/sxKaDCmKfV
— ????✍? (@Maya_Lokam_) June 9, 2023
Post Your Comments