KeralaLatest NewsNews

‘അടുത്ത ജന്മം ‍ഞാനൊരു പെൺ ആന ആണെങ്കിൽ അരിക്കൊമ്പനെ വിവാഹം കഴിക്കും’: ആനപ്രേമികൾ പലവിധം, ചിലർക്ക് വഴിപാട്

അരിക്കൊമ്പൻ ചിലർക്ക് പേടിസ്വപ്നവും മറ്റ് ചിലർക്ക് ആവേശവുമാണ്. ആനപ്രേമികൾ അരിക്കൊമ്പന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നുണ്ട്. അരിക്കൊമ്പൻ തങ്ങൾക്കൊരു വികാരമാണെന്ന് പ്രസ്താവിക്കുക മാത്രമല്ല, അത് തെളിയിക്കുന്നതിനായി വഴിപാടും ഹോമവും നടത്തുകയും ചെയ്യുന്നുണ്ട്. ‘അടുത്ത ജന്മം ‍ഞാനൊരു ആനയായി ജനിച്ചാൽ ഉറപ്പായും അരിക്കൊമ്പനെ വിവാഹം കഴിക്കും’ എന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾ ഈ ആവേശത്തിന്റെ മറ്റൊരു വശം മാത്രമാണ്. അരിക്കൊമ്പന്റെ ഇണകളെയും കുഞ്ഞിനെയും കൂട്ടുകാരെയുമെല്ലാം ഓർത്ത് വേവലാതി കൊള്ളുന്നവർക്കിടയിൽ വടക്കഞ്ചേരി സ്വദേശിനി വ്യത്യസ്തയാവുകയാണ്.

അരിക്കൊമ്പന് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടത്തിയിരിക്കുകയാണ് ഒരു ഭക്ത. ഇതാദ്യമായാണ് ഒരു ആനയ്ക്ക് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടക്കുന്നത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഗണപതി ക്ഷേത്രത്തിലാണ് ആനപ്രേമി സംഘത്തിലെ ഒരു ഭക്ത അരിക്കൊമ്പന് വേണ്ടി അഷ്ടദ്രവ്യ മഹാ​ഗണപതി ഹോമം നടത്തിയത്. വടക്കഞ്ചേരി സ്വദേശിനിയായ യുവതി നിലവിൽ കർണാടകയിൽ ആണ് താമസിക്കുന്നത്. എടമല ഹർഷൻ തിരുമേനിയുടേയും ജിതേന്ദ്ര തിരുമേനിയുടേയും ആഭിമുഖ്യത്തിലായിരുന്നു ഹോമം. അരിക്കൊമ്പന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടിയായിരുന്നു ഗണപതിക്ഷേത്രത്തിൽ വഴിപാട്.

Also Read:ഒരാളോട്‌ പ്രണയം തോന്നിയ രാത്രിയിൽ ഗർഭിണിയാവുമോയെന്ന് പേടിച്ച് ഉറങ്ങാതിരുന്നിട്ടുണ്ട്- മഞ്ജു പത്രോസ്

നേരത്തെ, മറ്റൊരു ഭക്തൻ അരിക്കൊമ്പന് വേണ്ടി വഴിപാട് നടത്തിയിരുന്നു. ഇന്നലെയായിരുന്നു പന്തളം പുത്തൻകാവ് ക്ഷേത്രത്തിൽ അരിക്കൊമ്പന് വേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തപ്പെട്ടത്. പ്രസാദത്തിന്റേയും വഴിപാട് രസീതിന്റേയും ചിത്രങ്ങൾ ഉൾപ്പെടെയാണ് വൈറലായത്. കുമളി ശ്രീദുർഗ്ഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിൽ ഒരു മൃഗസ്‌നേഹി അരിക്കൊമ്പന്റെ പേരിൽ നടത്തിയ വഴിപാടുകളുടെ രസീതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘അരിക്കൊമ്പൻ- നക്ഷത്രം ഉത്രം’ എന്നാണ് വഴിപാട് രസീതിൽ നൽകിയിരിക്കുന്നത്. അർച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങൾ.

ഇതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തുള്ള മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിൽ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തിയിരുന്നു. അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിന്നക്കനാലിൽ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു. മുതുവാൻ വിഭാഗത്തിൽപ്പെട്ട അഞ്ച് കുടികളിലുള്ളവരായിരുന്നു സമരത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button