KollamNattuvarthaKeralaNews

സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് നിന്ന് എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ച​ന്ദ​ന​ത്തോ​പ്പ് ചാ​ത്തി​നാം​കു​ളം വ​യ​ലി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​ഖി​ല്‍കു​മാ​ര്‍ (25) ആ​ണ് പി​ടി​യി​ലാ​യ​ത്

കു​ണ്ട​റ: സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ൽ. ച​ന്ദ​ന​ത്തോ​പ്പ് ചാ​ത്തി​നാം​കു​ളം വ​യ​ലി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​ഖി​ല്‍കു​മാ​ര്‍ (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : മകളെ കൊന്നത് പോലെ ഭാര്യയേയും ശ്രീമഹേഷ് കൊലപ്പെടുത്തിയതോ? – സംശയവുമായി വിദ്യയുടെ മാതാപിതാക്കൾ

ഇ​ള​മ്പ​ള്ളൂ​ര്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. 2.3 ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ല്‍ നി​ന്ന് പിടിച്ചെടു​ത്തു. ല​ഹ​രിമ​രു​ന്നു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം റെ​യി​ഞ്ച് ഡി.​ഐ.​ജി​യു​ടെ നി​ര്‍ദ്ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി തി​രു​വ​ന​ന്ത​പു​രം റേ​ഞ്ചി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​ന്റെ ഭാ​ഗ​മാ​യി കു​ണ്ട​റ​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്.

ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി എ​സ്.​ഷെ​രീ​ഫി​ന്റെ​യും കു​ണ്ട​റ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ര​തീ​ഷി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button